Monday, 30 May 2011

പള്ളി അലങ്കരിക്കാമോ?

പൊതു ഖജനാവില്‍ നിന്ന് (ബൈതുല്‍ മാല്‍) പണം ചിലവഴിക്കാതെ ബഹുമാനം ഉദ്ദേശിച്ചു കൊണ്ട് പള്ളി അലങ്കരിക്കുന്നതിനു യാതൊരു പ്രശ്നവും ഇല്ല. 
- ഫത്ഹുല്‍ മുബ്'ദീ 1/205
  ഇമാം ശര്ഖാവി (റ) 

Friday, 27 May 2011

അക്ഷേപകര്‍ ഇസ്ലാമിന് പുറത്ത്

നബി (സ) തങ്ങളുടെ തിരു കേശങ്ങളില്‍ നിന്നുള്ള വല്ലതും കാരണമായി നബി തങ്ങളെ ആരെങ്കിലും ആക്ഷേപിച്ചാല്‍ അവന്‍ കഫിരാണ്.
അല്‍ മുഹ്തഖത്- പേജ്: 100
ഇമാം ശാഹ് ഫളുല്‍ റസൂല്‍ അല്‍ ബരകത്തി.

Monday, 23 May 2011

തിരു ശേഷിപ്പാണ് രക്ഷ:

സ്വഹാബി വര്യന്‍ മു'ആവിയ (റ) വിന്റെ പക്കല്‍ നബി (സ) തങ്ങളുടെ അല്‍പ്പം തിരു കേശങ്ങളും ശ്രേഷ്ടമാക്കപെട്ട അവിടുത്തെ നഖ കഷ്ണങ്ങളും ഉണ്ടായിരുന്നു.  ഇവകള്‍- മഹാനവര്കളുടെ മരണ ശേഷം- അവിടുത്തെ വായയിലും ഇരു കണ്ണുകളിലും വെക്കണമെന്ന് അവിടുന്ന് വസിയ്യത്ത്‌ ചെയ്തു. 
- തരീഖുല്‍ ഖുലഫ: പേജു 198-199
  ഇമാം സുയൂതി (റ)
കിതബിന്റെ ഉദ്ധരണികള്‍ 
مات معاوية في شهر رجب سنة ستين و دفن بين باب الجابية و باب الصغير و قيل : إنه عاش سبعا و سبعين سنة و كان عنده شيء من شعر رسول الله صلى الله عليه و سلم و قلامة أظفاره فأوصى أن تجعل في فمه و عينيه و قال : افعلوا ذلك و خلو بيني و بين أرحم الراحمين


Saturday, 21 May 2011

തിരു ശേഷിപ്പുകള്‍ സൂക്ഷിക്കാന്‍ പറ്റുമോ?

തിരു ശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രമായി ഉമര്‍ ബ്നു അബ്ദില്‍ അസീസ്‌ (റ) വിനു പ്രതേക റൂം ഉണ്ടായിരുന്നു. 

- കിതാബ് സുഹ്ദ്; ഹദീസ് നമ്പര്‍ 27, പേജ് 6
  ഇമാം അഹമ്മദ് ബ്നു ഹമ്പല്‍ (റ)
- സല'വതുല്‍ ക'ഈബ് ; പേജ്: 31
  ഇമാം ഹാഫിള് ബ്നു നാസിരുദ്ധീന്‍ അദ്ധി'മശ്കി (റ)

Wednesday, 18 May 2011

തിരു ശേഷിപ്പുകളുടെ ചില പ്രതേകതകള്‍

നബി (സ) യുടെ തിരു കേശമോ, അവിടുത്തെ വടിയോ ചാട്ടവാരോ ഒരു ദോഷിയുടെ കബരിന്മേല്‍ വെച്ചാല്‍ അമൂല്യമായ ഈ തിരു ശേഷിപ്പുകളുടെ ബര്‍ക്കത്ത് കൊണ്ട് അവന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടും.  ഇവകള്‍ ഒരാളുടെ വീടിലോ ഒരു നാട്ടിലോ ഉണ്ടായാല്‍ അവിടെയുള്ള താമസക്കാര്‍ക്ക് ഒരു ആപത്തും സംഭവിക്കില്ല.   
റൂഹുല്‍ ബയാന്‍: 3/478, 3/251
ഇമാം ഇസ്മാഹീല്‍ ഹിക്കി. (റ)

കിതബിന്റെ ഉദ്ധരണികള്‍:
قالوا لو وضع شعر رسول الله صلى الله عليه وسلم أو عصاه أو سوطه على قبر عاص لنجا ذلك العاصي ببركات تلك الذخيرة من العذاب وإن كانت في دار إنسان أو بلدة لا يصيب سكانها بلاء ببركاتها
روح البيان: 3/478, 3/251
إسماعيل حقي بن مصطفى الإستانبولي الحنفي الخلوتي


Monday, 16 May 2011

സര്‍വ ചരക്കിനെക്കാളും എനിക്കേറ്റവും പ്രിയപ്പെട്ടത്

ഇമാം ഇബ്നു സീരീന്‍ (റ) പറഞ്ഞു; ഞാന്‍ അബീദ (റ) വിനോട് (താബിഹീങ്ങളിലെ പ്രമുഖന്‍) പറഞ്ഞു: എന്റെ അടുക്കല്‍ അനസ് (റ) വഴിയായി ലഭിച്ച നബി (സ) തങ്ങളുടെ തിരു കേശങ്ങളില്‍ നിന്നുള്ള അല്‍പ്പം ഉണ്ട്.  
മഹാനവര്കള്‍ (അബീദ (റ)) പറഞ്ഞു: നിശ്ചയം നബി (സ) തങ്ങളുടെ തിരു കേശങ്ങളില്‍ നിന്നുള്ള ഒന്ന് എന്റെ പക്കല്‍ ഉണ്ടാവുന്നത് ദുന്യാവും അതിലുള്ള സര്‍വ ചരക്കിനെക്കാളും എനിക്കേറ്റവും ഇഷ്ടമുള്ളതാണ്.


സ്വഹീഹുല്‍ ബുഖാരി (റ); ഹദീസ് നമ്പര്‍: 170
ഇര്ശാഥ്‌സ്സാരി: 1/357
ഫത്'ഹുല്‍ ബാരി: 1/238

عن ابن سيرين، قال: قلت لعبيدة :عندنا من شعر النبي صلى الله عليه وسلم أصبناه من قبل أنس _ أو من قبل أهل أنس _فقال:لأن تكون عندي شعرة منه أحب الي من الدنيا وما فيها.
صحيح البخاري: رقم الحديث : 170
ارشاد الساري: 1/357

فتح الباري: 1/238



Sunday, 15 May 2011

ശ'അറെ മുബാറകിന്റെ ശ്രേഷ്ടത

ഖാലിദ്‌ ഇബ്നു വലീദ് (റ) പറഞ്ഞു: ഹജ്ജത്തുല്‍ വാദാഇല്‍ റസൂലുല്ലഹി (സ) തലമുടി കളഞ്ഞപ്പോള്‍ , അവിടത്തെ തിരു കേശങ്ങളില്‍ നിന്ന് കുറച്ചു കേശങ്ങള്‍ ഞാന്‍ എടുത്തു. അപ്പോള്‍ നബി തിരുമേനി (സ) എന്നോട് ചോദിച്ചു:- ഖാലിദ്‌, (റ) ഇത് കൊണ്ട് നിങ്ങള്‍ എന്താണ് ചെയ്യുന്നത്?. ഞാന്‍ പറഞ്ഞു:- യാ റസുലല്ലഹ്, ഞാന്‍ ഇത് കൊണ്ട് ബറക്കെതെടുക്കുകയാണ്.  എന്റെ ശത്രുക്കളോടുള്ള യുദ്ധത്തില്‍ ഇവയെ കൊണ്ട് ഞാന്‍ സഹായം തേടുകയും ചെയ്യും. അവിടന്ന് പറഞ്ഞു:- അത് നിങ്ങളോട കൂടെ ഉണ്ടായിരിക്കുന്ന കാലമാത്രെയും നിങ്ങള്‍ സഹായിക്കപെടുന്നവരാകും.
(ഖാലിദ്‌ (റ) തുടരുന്നു:) ഞാന്‍ ആ തിരു കേശങ്ങളെ എന്റെ തൊപ്പിക്കു മുന്പില്‍ വെച്ച്, പിന്നീട്, നബി (സ) യുടെ ബറക്കത്തു കൊണ്ട് ശത്രു സംഘങ്ങളെ എല്ലാം പിന്തിരിഞ്ഞു ഓടുന്നവരയിട്ടു മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.
- ഫുതൂഹുശാം ; 1/220
   ഇമാം വലിധീ (റ)

കിതബിന്റെ ഉദ്ധരണികള്‍:
فقال خالد: أن رسول الله صلى الله عليه وسلم لما حلق رأسه في حجة الوداع أخذت من شعره شعرات فقال لي ما تصنع بهؤلاء يا خالد فقلت: أتبرك بها يا رسول الله وأستعين بها على القتال قتال أعدائي فقال لي النبي صلى الله عليه وسلم لا تزال منصورا ما دامت معك فجعلتها في مقدمة قلنسوتي فلم ألق جمعا قط الا انهزموا ببركة رسول الله صلى الله عليه وسلم .
فتوح الشام  1/220
الامام الواقدي رضي الله عنه