Monday, 30 May 2011

പള്ളി അലങ്കരിക്കാമോ?

പൊതു ഖജനാവില്‍ നിന്ന് (ബൈതുല്‍ മാല്‍) പണം ചിലവഴിക്കാതെ ബഹുമാനം ഉദ്ദേശിച്ചു കൊണ്ട് പള്ളി അലങ്കരിക്കുന്നതിനു യാതൊരു പ്രശ്നവും ഇല്ല. 
- ഫത്ഹുല്‍ മുബ്'ദീ 1/205
  ഇമാം ശര്ഖാവി (റ) 

Friday, 27 May 2011

അക്ഷേപകര്‍ ഇസ്ലാമിന് പുറത്ത്

നബി (സ) തങ്ങളുടെ തിരു കേശങ്ങളില്‍ നിന്നുള്ള വല്ലതും കാരണമായി നബി തങ്ങളെ ആരെങ്കിലും ആക്ഷേപിച്ചാല്‍ അവന്‍ കഫിരാണ്.
അല്‍ മുഹ്തഖത്- പേജ്: 100
ഇമാം ശാഹ് ഫളുല്‍ റസൂല്‍ അല്‍ ബരകത്തി.

Monday, 23 May 2011

തിരു ശേഷിപ്പാണ് രക്ഷ:

സ്വഹാബി വര്യന്‍ മു'ആവിയ (റ) വിന്റെ പക്കല്‍ നബി (സ) തങ്ങളുടെ അല്‍പ്പം തിരു കേശങ്ങളും ശ്രേഷ്ടമാക്കപെട്ട അവിടുത്തെ നഖ കഷ്ണങ്ങളും ഉണ്ടായിരുന്നു.  ഇവകള്‍- മഹാനവര്കളുടെ മരണ ശേഷം- അവിടുത്തെ വായയിലും ഇരു കണ്ണുകളിലും വെക്കണമെന്ന് അവിടുന്ന് വസിയ്യത്ത്‌ ചെയ്തു. 
- തരീഖുല്‍ ഖുലഫ: പേജു 198-199
  ഇമാം സുയൂതി (റ)
കിതബിന്റെ ഉദ്ധരണികള്‍ 
مات معاوية في شهر رجب سنة ستين و دفن بين باب الجابية و باب الصغير و قيل : إنه عاش سبعا و سبعين سنة و كان عنده شيء من شعر رسول الله صلى الله عليه و سلم و قلامة أظفاره فأوصى أن تجعل في فمه و عينيه و قال : افعلوا ذلك و خلو بيني و بين أرحم الراحمين


Saturday, 21 May 2011

തിരു ശേഷിപ്പുകള്‍ സൂക്ഷിക്കാന്‍ പറ്റുമോ?

തിരു ശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രമായി ഉമര്‍ ബ്നു അബ്ദില്‍ അസീസ്‌ (റ) വിനു പ്രതേക റൂം ഉണ്ടായിരുന്നു. 

- കിതാബ് സുഹ്ദ്; ഹദീസ് നമ്പര്‍ 27, പേജ് 6
  ഇമാം അഹമ്മദ് ബ്നു ഹമ്പല്‍ (റ)
- സല'വതുല്‍ ക'ഈബ് ; പേജ്: 31
  ഇമാം ഹാഫിള് ബ്നു നാസിരുദ്ധീന്‍ അദ്ധി'മശ്കി (റ)

Wednesday, 18 May 2011

തിരു ശേഷിപ്പുകളുടെ ചില പ്രതേകതകള്‍

നബി (സ) യുടെ തിരു കേശമോ, അവിടുത്തെ വടിയോ ചാട്ടവാരോ ഒരു ദോഷിയുടെ കബരിന്മേല്‍ വെച്ചാല്‍ അമൂല്യമായ ഈ തിരു ശേഷിപ്പുകളുടെ ബര്‍ക്കത്ത് കൊണ്ട് അവന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടും.  ഇവകള്‍ ഒരാളുടെ വീടിലോ ഒരു നാട്ടിലോ ഉണ്ടായാല്‍ അവിടെയുള്ള താമസക്കാര്‍ക്ക് ഒരു ആപത്തും സംഭവിക്കില്ല.   
റൂഹുല്‍ ബയാന്‍: 3/478, 3/251
ഇമാം ഇസ്മാഹീല്‍ ഹിക്കി. (റ)

കിതബിന്റെ ഉദ്ധരണികള്‍:
قالوا لو وضع شعر رسول الله صلى الله عليه وسلم أو عصاه أو سوطه على قبر عاص لنجا ذلك العاصي ببركات تلك الذخيرة من العذاب وإن كانت في دار إنسان أو بلدة لا يصيب سكانها بلاء ببركاتها
روح البيان: 3/478, 3/251
إسماعيل حقي بن مصطفى الإستانبولي الحنفي الخلوتي


Monday, 16 May 2011

സര്‍വ ചരക്കിനെക്കാളും എനിക്കേറ്റവും പ്രിയപ്പെട്ടത്

ഇമാം ഇബ്നു സീരീന്‍ (റ) പറഞ്ഞു; ഞാന്‍ അബീദ (റ) വിനോട് (താബിഹീങ്ങളിലെ പ്രമുഖന്‍) പറഞ്ഞു: എന്റെ അടുക്കല്‍ അനസ് (റ) വഴിയായി ലഭിച്ച നബി (സ) തങ്ങളുടെ തിരു കേശങ്ങളില്‍ നിന്നുള്ള അല്‍പ്പം ഉണ്ട്.  
മഹാനവര്കള്‍ (അബീദ (റ)) പറഞ്ഞു: നിശ്ചയം നബി (സ) തങ്ങളുടെ തിരു കേശങ്ങളില്‍ നിന്നുള്ള ഒന്ന് എന്റെ പക്കല്‍ ഉണ്ടാവുന്നത് ദുന്യാവും അതിലുള്ള സര്‍വ ചരക്കിനെക്കാളും എനിക്കേറ്റവും ഇഷ്ടമുള്ളതാണ്.


സ്വഹീഹുല്‍ ബുഖാരി (റ); ഹദീസ് നമ്പര്‍: 170
ഇര്ശാഥ്‌സ്സാരി: 1/357
ഫത്'ഹുല്‍ ബാരി: 1/238

عن ابن سيرين، قال: قلت لعبيدة :عندنا من شعر النبي صلى الله عليه وسلم أصبناه من قبل أنس _ أو من قبل أهل أنس _فقال:لأن تكون عندي شعرة منه أحب الي من الدنيا وما فيها.
صحيح البخاري: رقم الحديث : 170
ارشاد الساري: 1/357

فتح الباري: 1/238



Sunday, 15 May 2011

ശ'അറെ മുബാറകിന്റെ ശ്രേഷ്ടത

ഖാലിദ്‌ ഇബ്നു വലീദ് (റ) പറഞ്ഞു: ഹജ്ജത്തുല്‍ വാദാഇല്‍ റസൂലുല്ലഹി (സ) തലമുടി കളഞ്ഞപ്പോള്‍ , അവിടത്തെ തിരു കേശങ്ങളില്‍ നിന്ന് കുറച്ചു കേശങ്ങള്‍ ഞാന്‍ എടുത്തു. അപ്പോള്‍ നബി തിരുമേനി (സ) എന്നോട് ചോദിച്ചു:- ഖാലിദ്‌, (റ) ഇത് കൊണ്ട് നിങ്ങള്‍ എന്താണ് ചെയ്യുന്നത്?. ഞാന്‍ പറഞ്ഞു:- യാ റസുലല്ലഹ്, ഞാന്‍ ഇത് കൊണ്ട് ബറക്കെതെടുക്കുകയാണ്.  എന്റെ ശത്രുക്കളോടുള്ള യുദ്ധത്തില്‍ ഇവയെ കൊണ്ട് ഞാന്‍ സഹായം തേടുകയും ചെയ്യും. അവിടന്ന് പറഞ്ഞു:- അത് നിങ്ങളോട കൂടെ ഉണ്ടായിരിക്കുന്ന കാലമാത്രെയും നിങ്ങള്‍ സഹായിക്കപെടുന്നവരാകും.
(ഖാലിദ്‌ (റ) തുടരുന്നു:) ഞാന്‍ ആ തിരു കേശങ്ങളെ എന്റെ തൊപ്പിക്കു മുന്പില്‍ വെച്ച്, പിന്നീട്, നബി (സ) യുടെ ബറക്കത്തു കൊണ്ട് ശത്രു സംഘങ്ങളെ എല്ലാം പിന്തിരിഞ്ഞു ഓടുന്നവരയിട്ടു മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.
- ഫുതൂഹുശാം ; 1/220
   ഇമാം വലിധീ (റ)

കിതബിന്റെ ഉദ്ധരണികള്‍:
فقال خالد: أن رسول الله صلى الله عليه وسلم لما حلق رأسه في حجة الوداع أخذت من شعره شعرات فقال لي ما تصنع بهؤلاء يا خالد فقلت: أتبرك بها يا رسول الله وأستعين بها على القتال قتال أعدائي فقال لي النبي صلى الله عليه وسلم لا تزال منصورا ما دامت معك فجعلتها في مقدمة قلنسوتي فلم ألق جمعا قط الا انهزموا ببركة رسول الله صلى الله عليه وسلم .
فتوح الشام  1/220
الامام الواقدي رضي الله عنه

Saturday, 14 May 2011

സ്വഹാബതും (റ) ശഅറെ മുബാറകും

പ്രമുഖ സ്വഹാബി വര്യന്‍ അനസ് (റ) നബി (സ) യുടെ തിരു കേശം അവിടുത്തെ നാവിനു താഴെ വെക്കണമെന്ന് ശിഷ്യനായ സബിഹുല്‍ ബുന്നാനി (റ) നോട് വസിയ്യത്ത്‌ ചെയ്യുകയും മഹാനായ സാബിത് (റ) അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു.

അല്‍ ഫുതൂഹതുല്‍ വഹ്ബിയ്യ; 150
ഇമാം ഇബ്രാഹീമു ശബര്‍ഖീതി (റ)

അല്‍ ഫത്'ഹുല്‍ മുബീന്‍; 146
ഇമാം ഇബ്നു ഹജരില്‍ ഹൈതമി (റ)

അല്‍ ഇസ്വാബ; 1/84
ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി (റ)

കിതബിന്റെ ഉദ്ധരണികള്‍;
وأوصى(أنس بن مالك رضي الله عنه) ثابتا البناني أن يجعل تحت لسانه شعرة كانت عنده من شعر رسول الله صلى الله عليه وسلم ففعل

الفتوحات الوهبية; 150
الامام ابراهيم الشبرخيتي
الفتح المبين;146
الامام ابن حجر الهيتمي
الاصابة; 1/84
الامام ابن حجر العسقلاني 


Friday, 13 May 2011

സനദ് അന്വേഷികളോട് വിനയ പൂര്‍വ്വം

ഇമാം അബ്ദുല്‍ ഗനിയ്യി നാബുല്സി (റ) ന്റെ കാലത്ത് പ്രസിദ്ധമായിരുന്ന തിരു ശേഷിപ്പുകളില്‍ ഒന്നിന്റെ സനദ് അന്വേഷികളോട് ആയി മഹാനവര്കള്‍ പ്രതികരിച്ചു:
" ഇത് തിരു ശേഷിപ്പ് ആണ് എന്നതിന് ആരെങ്കിലും സനദ് ചോദിച്ചാല്‍, തിരു ശേഷിപ്പ് അല്ല എന്നതിന് എന്താണ് സനദ് എന്ന് നാം ചോദിക്കും" 
പുറമേ ഇതിന്റെ മേല്‍ കാലങ്ങളായുള്ള മുസ്ലിമീങ്ങളുടെ യോജിപ്പും ഇത് സംബന്ധമായ വിവര കൈമാറ്റങ്ങളും മതിയായ ഒന്നാണ്.  നിക്ഷ്പക്ഷ മതികളുടെ അടുക്കല്‍ ഇത് സുധ്ര്ടമായ സനദ് ആയി ഗണിക്കപെടുന്നതാണ്.  
ജവഹിരുള്‍ ബീഹാര്‍; 3/507
ഇമാം യൂസുഫ് നബഹാനി (റ)


കിതബിന്റെ ഇബാറത്തു വായിക്കുവാനും ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, 11 May 2011

സ്വപ്നത്തിനു ഇസ്ലാമില്‍ പരിഗണന ഇല്ലെന്നോ ?

സ്വപ്നത്തിന് ഇസ്ലാമിക ശരീഅത്തില്‍ വലിയ പരിഗണന ഉണ്ട്.  വിഡ്ഢികള്‍, പുത്തന്‍ പ്രസ്ഥാനക്കാര്‍, വഴി പിഴച്ചവര്‍ എന്നിവരടങ്ങുന്ന ഒരു കൂട്ടം ഇതിനെതിരില്‍ വാദിക്കുന്നു.  ഇവരുടെ ഈ വാദം ശരിയെല്ല.  കാരണം സ്വപ്നത്തെ പരിഗണിക്കലും പ്രാധാന്യം നല്‍കലും ഖുര്‍ആനിലും ഹദീസിലും ധാരാളമായി വന്നിട്ടുണ്ട്. 

അല്‍ അസാലീബ്: പേജ്: 426
ഇമാം യൂസുഫ് നബഹാനി (റ)


കിതബിന്റെ ഉദ്ധരണികള്‍ താഴെ കൊടുക്കുന്നു 
اعلم ان للمرائي المنامية اعتبارا عظيما في نظر الشرع الشريف خلافا لمن زعم خلاف ذلك من الجهال واصحاب البدع والضلال،كيف وقد ورد اعتبار الرؤيا والاهتمام بشأنها في الكتاب والسنة كثيرا.
-الأساليب البديعة   426 
الامام يوسف النبهاني رحمه الله

തിരു കേശത്തെ കുറിച്ച് നബി (സ) എന്ത് പറയുന്നു

നബി (സ) അവിടുത്തെ തിരു കേശം പിടിച്ചു കൊണ്ട് ഇപ്രകാരം അരുളി: 
"ആരെങ്കിലും എന്റെ തിരു കേശങ്ങളില്‍ നിന്നുള്ള വല്ലതിനെയും ആക്ഷേപിച്ചാല്‍ അവന്‍ എന്നെ ആക്ഷേപിച്ചു; ആരെങ്കിലും എന്നെ ആക്ഷേപിച്ചാല്‍ അവന്‍ അല്ലാഹുവിനെ ആക്ഷേപിച്ചു" 

ഈ ഉദ്ധരണികള്‍ ഉള്ള ഗ്രന്ഥങ്ങള്‍: 
തരീഹു ധിമശ്ഖ്: 54/307
അല്‍ ജമിഹു സഹീര്‍: 2/165
അസ്സവഹിഖുല്‍ മുഹ്റിക: 265 


കിതബിന്റെ ഉദ്ധരണികള്‍ താഴെ കൊടുക്കുന്നു.
من آذى شعرة مني فقد آذاني ومن آذاني فقد آذى الله تبارك وتعالى

تاريخ دمشق 54/307
الامام ابن عساكر رحمه الله
الجامع الصغير 2/165
الامام السيوطي رحمه الله
الصواعق المحرقة 265
الامام ابن حجر الهيتمي رحمه الله




Tuesday, 10 May 2011

ഇമാം യുസുഫ് നബഹാനി (റ) പറയുന്നത്

ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധമായ തിരു ശേഷിപ്പുകള്‍ക്ക് പ്രതേക ബറക്കത്തും ശ്രേഷ്ഠതയും ഉണ്ട്.  അവകളെ നിഷേധിക്കാനോ ആക്ഷേപിക്കാനോ പാടില്ല.  പാരമ്പര്യമായി അറിയപെട്ട ഇത്തരം കാര്യങ്ങളെ ആക്ഷേപിക്കുന്നത് ദീനിലുള്ള ശത്രുതയും മുസ്ലിമീങ്ങള്‍ക്കുള്ള നന്‍മയുടെ വഴികളെ തടയലുമാണ്. 

ജവാഹിരുല്‍ ബിഹാര്‍ - വാല്യം ഒന്ന് - പേജ്: 219
ഗ്രന്ഥ കര്‍ത്താവ്: ഇമാം യുസുഫ് നബഹാനി (റ). 

കിതബിന്റെ ഇബാറത്തു വായിക്കുവാനും ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




സനദ് ചോദിക്കുന്നതിനെ കുറിച്ച് അഹമ്മദ്‌ രിളാ ഖാന്‍ ബര്വേല്‍വിയുടെ ഫത്‌വ

ഫത്വയുടെ ചുരുക്കം മലയാളത്തില്‍ 
(സനദ്മായി ബന്ധപെട്ട ഭാഗം ) 

ചോദ്യം നാല്: ചോദ്യകര്‍ത്താവ്: ശൈഖ് സയ്യിദ് ഹബിബുല്ലാഹി സഹ്ബി  (റ), ചോദിച്ച തീയതി: ഹിജ്റ 1326 റബീഹുല്‍ അവ്വല്‍ - 7

ചോദ്യം: താഴെ പറയുന്ന മാസ'അലകളെ പറ്റി (ചോദ്യങ്ങള്ള്‍ക്ക്) ദീനി പണ്ടിതന്മാര്‍ക്ക് എന്താണ് പറയാനുള്ളത്.?

* സനദില്ലാത്ത തിരു ശേഷിപ്പുകളുമായി കുറെയാളുകള്‍ വരുന്നു.  ഇത്തരം തിരുശേഷിപ്പുകളെ സന്ദര്‍ശിക്കല്‍ പുണ്യമുള്ള കാര്യമാണോ? 

* ധാരാളം പേര്‍ " ഈ കാലത്ത് വ്യാജ തിരു ശേഷിപ്പുകള്‍ അധികരിച്ചിരിക്കുന്നു " എന്ന് പറയുന്നു.  ഈ വാക്കിന്റെ വിധിയെന്ത്‌?

ഉത്തരം: നബി (സ) യുടെ ശരഫാക്കെപ്പെട്ട തിരുശേഷിപ്പുകളെ ബഹുമാനിക്കല്‍ ധീനില്‍ പെട്ടതും മുസ്ലിമീങ്ങളുടെ മേല്‍ നിര്‍ബന്ധവുമായ കാര്യമാണ്.?  ഇതിനു സനദിന്റെ ആവശ്യം ഇല്ല - എന്ന് ഇമാമുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  എന്നല്ല നബി (സ) യുടെതായി പ്രസിദ്ധമായ വസ്തുക്കെലെല്ലാം ബഹുമാനിക്ക പെടെണ്ടാതാണ്.  ഇവകള്‍ ഇസ്ലാമിന്റെ ചിഹ്നങ്ങള്‍ ആണ്. 
ഇവകളെ ബഹുമാനിക്കുന്നതിന് ശക്തമായ ഉറപ്പോ സനദിന്റെ പടികളില്‍ ആഴ്ന്നിരങ്ങലോ ആവശ്യമില്ല.  മറിച്ച് നബി (സ) യുടെ പേരിലൊരു ബന്ധം പ്രസിതമാക്കല്‍ മാത്രം മതി.


നബി (സ) യുടെ മഹത്വം ഉള്‍കൊള്ളാന്‍ ഹ്രദയം വിശാലമാകാത്ത വനും ഈമാന്‍ മധുരിക്കാത്തവനുമായ ഹ്രദയ രൊഗിയെല്ലാതെ സനദ് എത്തിക്കാതതിനാല്‍ തിരു ശേഷിപ്പുകളെ ബഹുമാനിക്കുന്നതിനെ തൊട്ടു വിട്ടു നില്‍ക്കുകയില്ല. പ്രതേകിച്ചും സനദ് ഉണ്ടെങ്കില്‍...

സനദ് കിട്ടിയതിനു ശേഷം തിരുശേഷിപ്പുകളെ ബഹുമാനിക്കുന്നതിനെ തൊട്ടും, ആദരിക്കുന്നതിനെ തൊട്ടും തനിച്ച കാഫിരോ (അവിശ്വാസി) സത്യം മറച്ചു വെച്ച മുനാഫിഖോ (കപട വിശ്വാസി ) അല്ലാതെ വിട്ടു നില്‍ക്കില്ല. 

"തങ്ങളുടെ പക്കല്‍ തിരു ശേഷിപ്പുകള്‍ ഉണ്ടെന്നു ഈ കാലഘട്ടത്ത് അധികമാളുകളും വാദിക്കുന്നു.  യഥാര്‍ത്ഥ്യം അങ്ങിനെയെല്ല.  അവകള്‍ വ്യാജ തിരു ശേഷിപ്പുകളാണ്. " എന്നാ വാക്ക് ഒരു വ്യക്തിയെ നിര്‍ണയിക്കാതെ, അതായത് ഈ വാചകം കൊണ്ട് ഒരു പ്രത്യേക വ്യക്തിയെ കുറിച്ചുള്ള തെറ്റായ ഭാവനയോ മറ്റെന്തെങ്കിലും ദുരുധേശ്യമോ ഇല്ലെങ്കില്‍ പ്രശ്നമില്ല.  മറിച്ച് ഇസ്ലാം അംഗീകരിക്കുന്ന ഒരു പ്രത്യേക വ്യക്തിയെ തെളിവില്ലാതെ അദ്ധേഹത്തെ വ്യാജ തിരു ശേഷിപ്പുകരനക്കല്‍ ഹറാമും കുറ്റകരവും ആയ കാര്യമാണെന്ന് ഉറപ്പാണ്‌. കാരണം ഈ ആരോപണം ഉന്നയിക്കുന്നവന്റെ ലകഷ്യം തെറ്റായ ഭാവനയാണ്.  തെറ്റായ ഭാവനയെക്കാള്‍ വലിയ കളവില്ല.

കിതാബ്: ബദറുല്‍ അനവാര്‍ (അഹമ്മദ്‌ രിളാ ഖാന്‍ ബര്വേല്‍വി)
പേജ്: 42-47



കിതാബിന്റെ ഉദ്ധരണികള്‍:

المسألة الرابعة: سأله الشيخ السيد حبيب الله الزعبي الدمشقي الطرابلسي الكيلاني المقيم حاليا في بلدة بريلي في السابع من ربيع الآخر سنة 1326هـ "ما ذا يقول علماء الدين ومفتوا الشرع المتين في المسائل الآتية بأن الذين يأتون بالبركات(أي الآثار) الشريفة ولا سند لها فهل تنبغي لنا زيارتها أم لا ؟ ويقول كثير من الناس قد كثرت البركات الصناعية في الأيام الحاضرة فما حكم قولهم هذا ؟ والزائر الذي يهدي إليه شيئا فهل يجوز له أخذه أم لا ؟
الجواب: تعظيم آثار النبي صلى الله عليه وسلم وتبركاته الشريفة من الدين فريضة عظيمة على المسلمين............... وقد صرح أئمة الدين الحق الأجلاء أنه لا حاجة له إلى سند أيضا بل يعظم الشيء الذي يشتهر باسم حضرة الأقدس صلى الله تعالى عليه وسلم من شعائر الدين جاء في الشفا الشريف والمواهب اللدنية والمدارج الشريف وغيرها: "من إعظامه صلى الله عليه وسلم إعظام جميع أسبابه ومالمسه أوعرف به صلى الله عليه وسلم اهـ (الشفا للقاضي عياض 2/56) ..........كما عرفنا حالا من تصريحات الأئمة بأن التعظيم لا يستلزم له الخوض في مدارك اليقين ومدارج السند بل تكفي له الشهرة لنسبة باسمه المبارك فقط ولا يتخلى في هذا المقام عن التعظيم لأن لا يدرك السند إلا أنه مريض القلب السقيم الذي لا تسعه عظمة شأن محمد صلى الله عليه وسلم ولا يحلو له الإيمان الكامل كما يقول الله عز وجل وَإِنْ يَكُ كَاذِبًا فَعَلَيْهِ كَذِبُهُ وَإِنْ يَكُ صَادِقًا يُصِبْكُمْ بَعْضُ الَّذِي يَعِدُكُمْ (سورة غافر:28) وبالأخص إذا توافر السند فلا يجد أحد مناصا من التعظيم والإعزاز والإكرام إلا الكافر المحض أو المنافق المستور والعياذ والله.
وأما القول بأن أكثر الناس في عصرنا يدعون بالتبركات وهي مصنوعة فإن كان هذا (القول) مجملا بلا تعيين شخص أي لا يقصد منه الإلزام وسوء الظن على شخص معين فلا حرج فيه وفرض الأمر على شخص خاص بغير دليل شرعي بأنه من الذين يدعون بالتبركات المصنوعة غير جائز وإثم وحرام بالضرورة لأن غرضه سوء الظن فقط ولا كذب أكبر من سوء الظن يقول رسول الله صلى الله عليه وسلم: "إياكم والظن فإن الظن أكذب الحديث". يقول أئمة الدين: "إنما ينشأ الظن الخبيث من القلب الخبيث".
ومن كانت عنده البركات الشريفة وهو يطلب من الناس عوضا على زيارتها فهذا فعل شنيع شديد ويحرم السؤال لمن كان صحيح الجسم وأعضاؤه سالمة يستطيع أن يرتزق وإن كان بنقل القفة يقول رسول الله صلى الله تعالى عليه وسلم: "لا تحل الصدقة لغني ولا لذي مرة سوى". يقول العلماء: "ما جمع السائل بالتكدي فهو الخبيث" .........
وأما إذا يقدم إليه الزائرون شيئا دون أن يطلب منهم وهو يأخذه فهذا أمر وفيه تفصيل وهناك قاعدة كلية في الشريعة المطهرة بأن "المعهود عرفا كالمشروط لفظا" .......... اهـ
 بدر الأنوار في آداب الآثار للإمام أحمد رضا خان الحنفي القادري البريلوي ص:42-47 (ترجمه من الأردية إلى العربية قمر الدين محمد أحمد العليمي الرضوي).
    

Monday, 9 May 2011

ഇമാം റാസി(റ) പറയുന്നു

ഇമാം റാസി(റ) പറയുന്നു:- നബി(സ്വ)യുടെ തിരുകേശത്തില്‍ നിന്നുള്ള വല്ലതിനെയും ആരെങ്കിലും ആക്ഷേപിച്ചാല്‍ അവന്‍ കാഫിറാകുന്നതാണ്.
- തഫ്സീറുല്‍ കബീര്‍: 31/213 : 32/49

Sunday, 8 May 2011

Sha're Mubarak Blogs for....

We are a group of people to spread out the school of thoughts on Ahlussunna.